കേരളം

കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോ?; പി. ജയരാജന്‍ മറുപടി പറയണമെന്ന് കെ.സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍  പൊലീസില്‍ കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോയെനന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ പി.ജയരാജന്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയില്‍ സമാധാന യോഗം വിളിക്കാന്‍ പോലും കലക്ടര്‍ തയാറായിട്ടില്ലെന്ന് സുധാകരന്‍ ആരോപിച്ചു. 
വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന് തെളിവാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 

ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍. സംഘര്‍ഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെയുണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ആകാശ്, റിജിന്‍ എന്നിവരാണ് ഇന്ന് രാവിലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തി കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി