കേരളം

ശുഹൈബ് വധം: മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കാന്തപുരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായി കാന്തപുരം പറഞ്ഞു. കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം. 

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് തെളിവുകള്‍ പുറത്ത് വിടാത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ജാതി മത പരിഗണനകളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിതായും കാന്തപുരം പറഞ്ഞു. 

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് നിര്‍ബന്ധമുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യത്തിന് തന്നെ ആപത്താണ്. പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം വന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തും. കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് കൊലക്കേസ് പ്രതികള്‍ക്ക് ഇസ്ലാം മതം കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു