കേരളം

രണ്ടു പാര്‍ട്ടികള്‍ക്ക് ഒരേ അഭിപ്രായം വേണമെന്ന് ശഠിക്കുന്നത് ശരിയല്ല: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കോട്ടയത്തു നിന്ന് മലപ്പുറം സംസ്ഥാന സമ്മേളനത്തിലേക്ക് പോകുമ്പോള്‍ പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു കാനം. 

തോളത്തിരുന്നു ചെവി തിന്നുന്നുവെന്ന് പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ തന്നെ ഒക്കത്തിരുത്തി ഓമനിക്കുന്ന സ്ഥിതി സിപിഐ ഉണ്ടാക്കും.

ഒരു പാര്‍ട്ടിക്കുളളില്‍ തന്നെ പല അഭിപ്രായം ശക്തമായിരിക്കേ രണ്ടു പാര്‍ട്ടികള്‍ക്കു ഒരു അഭിപ്രായം വേണമെന്നു ശഠിക്കുന്നത് ശരിയല്ല. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞതിനെതിരെ സിപിഐ പ്രതികരിച്ചിട്ടില്ല. പ്രകടന പത്രികയ്ക്ക് പുറത്തുളള കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. ബിജെപിക്ക് എതിരെ ദേശീയ തലത്തില്‍ ശക്തമായ ബദല്‍വേണമെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ