കേരളം

'ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം' ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബസ് സമരത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണ്. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്നാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ​ഗതാ​ഗത കമ്മീഷണർ നിർദേശം നൽകി. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിദ്യാർഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ആവശ്യത്തിൽ ബസുടമകൾ ഉറച്ചുനിന്നു. ഇതേത്തുടർന്നാണ് ​ഗതാ​ഗതമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടത്. ബസുടമകൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്.  വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ലെന്നും മിനിമം ചാർജ് കഴിഞ്ഞു തുടർന്നു വരുന്ന ഫെയർ സ്റ്റേജുകളിൽ മറ്റു യാത്രക്കാർക്കായി നിലവിൽ വർധിപ്പിച്ച മിനിമം ചാർജിന്റെ 25% കൂട്ടാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ