കേരളം

കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് മാനസിക പ്രശ്‌നം; പി ജയരാജന് എല്ലാവരെയും കൊന്നൊടുക്കണമെന്ന മനോനില: കെ എം ഷാജി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മനുഷ്യരെ പച്ചയ്ക്ക് കൊല്ലുന്ന കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. ഇവര്‍ക്ക് മാനസിക ചികിത്സ നല്‍കണം. ക്രൂരമായ അക്രമത്തിനിരയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എല്ലാവരെയും കൊന്നൊടുക്കണമെന്ന മനോനിലയാണോ ഇപ്പോഴെന്നും കെ എം ഷാജി ചോദിച്ചു. 

ജില്ലയിലെ മറ്റു എംഎല്‍എമാരെയൊന്നും പങ്കെടുപ്പിക്കാതെ രാഗേഷ് എംപിയെ മാത്രം കണ്ണൂര്‍ സമാധാനയോഗത്തില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല. തന്നെ പോലെയുളള എംഎല്‍എമാരാണോ പ്രതികളെന്നും ഷാജി ചോദിച്ചു. സിപിഎമ്മിനെ പ്രതിനിധികരിച്ച് പി ജയരാജനും സഹദേവനും പങ്കെടുത്ത യോഗത്തില്‍ കെ കെ രാഗേഷിനെ ക്ഷണിച്ചത് രാഷ്ട്രീയ പ്രതിനിധിയായാണെന്ന നിയമമന്ത്രി എ കെ ബാലന്റെ വിശദീകരണം തൃപ്തികരമല്ല. യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍കാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിക്കേണ്ടിയിരുന്നതെന്നും ഷാജി ചൂണ്ടികാട്ടി. ഇതോടെ യോഗം പ്രഹസന്നമാണെന്ന തങ്ങളുടെ ആരോപണം ബലപ്പെടുകയാണെന്നും ഷാജി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ