കേരളം

പോയി വരുമ്പോള്‍ മറ്റേ മോദിയെക്കൂടി കൊണ്ടുവരണം; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

മെന്‍ഡിപത്താര്‍: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ സംഭവത്തില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. 'എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട് അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം'അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം തട്ടിച്ച് രക്ഷപെട്ട ചില സമ്പന്നരായ ഇന്ത്യക്കാര്‍ ബിജെപിയെ പിന്തുണക്കുന്നവരാണെന്ന് അറിയാം. നിങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം മേഘാലയയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. 


മേഘാലയയിലെ പള്ളികള്‍ മോടി കൂട്ടുന്നതിന് പണം അനുവദിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു. ഞങ്ങളുടെ ചില പാര്‍ട്ടി അംഗങ്ങളെ ബിജെപി വിലക്കെടുത്തു. ആ അഹങ്കാരത്തില്‍ അവര്‍ ചിന്തിക്കുന്നത് ദൈവങ്ങളേയും വിലയ്‌ക്കെടുക്കാമെന്നാണ്. ള്‌ളികളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും മോസ്‌കുകളും ആത്മീയതയും വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. രണ്ട് പള്ളികള്‍ കേന്ദ്രത്തിന്റെ സഹായം നിരാകരിച്ചതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി