കേരളം

വിഴിഞ്ഞം: സിഎജി വിമര്‍ശനം എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി; ഉമ്മന്‍ചാണ്ടിക്കും കെ.ബാബുവിനും നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുന്‍ മന്ത്രി കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. തുറമുഖ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട സിഎജി നിഗമനങ്ങളില്‍ പലതും അപക്വമാണെന്നും എന്താടിസ്ഥാനത്തിലാണ്  റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി നിരീക്ഷിച്ചു. 

വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുകക്കാനുള്ള അധികാരം നിയമസഭക്ക് ആണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. പദ്ധതിയെക്കുറിച്ചുള്ള പരിശോധനക്ക് സിഎജിയുടെ അധികാരത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍