കേരളം

ഷുഹൈബ് വധം സിപിഎം അന്വേഷിക്കുന്നു ; ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഷുഹൈബ് വധത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന സമാധാനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍. 

ഷുഹൈബിനെ കൊന്നത് തടവുപുള്ളികളാണെന്ന് പറയുന്നവര്‍ തെളിവ് നല്‍കണം. ടിപി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങി പരോളിലിറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന കോണ്‍ഗ്രസിന്റെ ആരോപണം ജയരാജന്‍ തള്ളി. 

കണ്ണൂര്‍ ജില്ലാ കളക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന സമര നാടകം തുടരാന്‍ വേണ്ടിയാണ് സമാധാന യോഗം ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് നാടകം കളിച്ചതെന്ന് പി ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റേത് അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണ്. ഇതിന് കൂട്ടുനില്‍ക്കാന്‍ മുസ്ലിംലീഗും തയ്യാറായി എന്നത് അങ്ങേയറ്റം ഖേദകരമാണെന്നും പി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന