കേരളം

കൊല നടക്കുന്ന സമയത്ത് ആകാശും രജിനും ക്ഷേത്രത്തില്‍; നാട്ടുകാര്‍ സാക്ഷികളെന്നും ആകാശിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് പൊലീസ് ആവര്‍ത്തിക്കെ പിടിയിലായ ആകാശ് നിരപരാധിയാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം പറയുന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിപ്പോഴാണ് പൊലീസ് തന്റെ മകനെ അറസ്റ്റ് ചെയ്തത്. കേസില്‍ പൊലീസ് പറയുന്നതുപോലെ പ്രതികള്‍ കീഴടങ്ങുകയോ പൊലീസ് കീഴടക്കുകയോ അയിരുന്നില്ലെന്നും പിതാവ് പറയുന്നു

സമീപകാലത്ത് ആകാശിന്റെ വീടിനുസമീപത്ത് നിന്ന് പൊലീസ് ബോംബുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ബോംബുകള്‍ ശേഖരിച്ചത് ആകാശ് എ്ന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ഇതേ തുടര്‍ന്നാണ് ആകാശ് ഒളിവില്‍ പോയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ആകാശിനെ പൊലീസ് വിളിച്ചുവരുത്തിയതെന്നും പിതാവ് പറയുന്നു

സംഭവം നടക്കുന്ന സമയത്ത് ആകാശും രജിനും തില്ലങ്കേരിയില്‍ ഉത്സവം നടക്കുന്ന ക്ഷേത്രത്തിലാണ്. ഇതിന് നാട്ടുകാര്‍ സാക്ഷികളാണ്. ഇക്കാര്യം സിപിഎം കണ്ണൂര്‍ ജില്ലാ പാര്‍ട്ടി ഘടകത്തെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ തടസമാകുന്നത് പൊലീസിനെ ഭരിക്കുന്ന പാര്‍ട്ടിയല്ലെന്നും പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നും പിതാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ