കേരളം

മാണിക്കായി വാതില്‍ തുറന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; മാണിയെ മുന്നണിയിലെടുക്കരുതെന്ന് സിപിഐ കരട് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇടതുമുന്നണി വിപുലീകരിക്കേണ്ടത് അനിവാര്യമെന്ന് സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഘടകകക്ഷികളുമായി ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. പൊലീസിനെതിരെയും സിപി.ഐയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ മാണി കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളന കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയുമായ സഹകരിക്കേണ്ട് രാഷ്ട്രീയ സാഹചര്യം കേരളത്തിലില്ലെന്നും കരട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇടതുമുന്നണി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് അകന്നുപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും കരട് റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണുള്ളത്. ആക്രമം ആര് നടത്തിയാലും അതിനെ അംഗീകരിക്കാനാകില്ലെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്. സിപിഎം സമ്മേളനത്തിനിടെ വിഎസ് അച്യുതാനന്ദന്‍ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്ത് സിപിഐയുടെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്. 
 
സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണുള്ളത്. കേരളത്തിലെ പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്നും. പൊലീസില്‍ പല രാഷ്ട്രീയതാല്‍പര്യങ്ങള്‍ ഉള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐയുടെ നിലപാട് മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വിമര്‍ശനമുണ്ട്. അനവസരത്തിലുള്ള പ്രതികരണങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വിഎസിന്റെ നിലപാടിനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുളളത്

ഇടതുപക്ഷ സര്‍ക്കാരില്‍ പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ പലവിധത്തിലുമുള്ള ആവശ്യങ്ങളുയരും. അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ജാഗരൂകമാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടതു സര്‍ക്കാരിന്റെ പൊലീസില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെന്നും വ്യക്തമാക്കുന്നതാണ് സമ്മേളന റിപ്പോര്‍ട്ട്. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു. ഭരണം മാറിയതുകൊണ്ട് ഭരണകൂടം മാറുന്നില്ല. പ്രാദേശികമായ പല പ്രശ്‌നങ്ങളിലും നോട്ടക്കുറവുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര