കേരളം

ഷുഹൈബ് വധത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത ; കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് കോടിയേരിയുടെ പരാമര്‍ശം. 

ഇതോടെ ഷുഹൈബ് വധത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.  കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുളള പ്രതി ആകാശ് പാര്‍ട്ടി അംഗമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തുറന്നുസമ്മതിച്ചിരുന്നു. ഇതോടെ കേസിലെ സിപിഎം ബന്ധം സമ്മതിക്കുകയായിരുന്നു പി ജയരാജന്‍. ഇതിനിടെയാണ് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ആദ്യമായി പറഞ്ഞത്. തുടര്‍ന്ന്് സംസ്ഥാന സമ്മേളന വേദിയിലും കോടിയേരി നിലപാട് ആവര്‍ത്തിക്കുകായിരുന്നു. 

അതേസമയം പി ജയരാജന്റെ നിലപാടുകളോടുളള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമ്മേളനവേദിയില്‍ നേരിട്ടറിയിച്ചു. രാഷ്ട്രീയ അക്രമം സിപിഎം സംസ്‌കാരമല്ലെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന പി ജയരാജന്റെ നിലപാടിനോടും കോടിയേരി വിയോജിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍