കേരളം

സിംഹക്കൂട്ടില്‍ നിന്ന് സാഹസികമായി യുവാവിനെ രക്ഷിച്ചവര്‍ക്ക് പാരിതോഷികം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൃഗശാല കാണാനെത്തി സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ രക്ഷിച്ച ജീവനക്കാര്‍ക്ക് മന്ത്രിയുടെ പാരിതോഷികം. ഓരോരുത്തര്‍ക്കം ആയിരം രൂപ വീതം പാരിതോഷിമായി നല്‍കാനാണ് തീരുമാനം. വകുപ്പു മന്ത്രിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്ത് നിന്ന് കാണാതായ മുരുകന്‍ എന്ന യുവാവാണ് തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയത്. 

ഫെബ്രുവരി 18 മുതല്‍ ഇയാളെ കാണ്മാനില്ലെന്നറിയിച്ച്  വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. അതിനു പിന്നാലെയാണു സംഭവം. ജീവനക്കാരും സന്ദര്‍ശകരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു കൂട്ടിനു പിറകിലൂടെയുളള മതിലുചാടി ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. കൂട്ടില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവ മയക്കത്തിലായിരുന്നതിനാല്‍ ആക്രമണ സാധ്യത ഒഴിയുകയായിരുന്നു. രണ്ടുവയസ് പ്രായമുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത ചാടിയത്.

ഉടന്‍ തന്നെ വാച്ച്മാനും മറ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥരും പിന്‍തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇയാളുടെ കാലിന് പരുക്കേറ്റു. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം