കേരളം

കമലിനെ ജനം സ്വീകരിക്കും; പിന്തുണയുമായി രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മക്കള്‍ നീതി മയ്യം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച നടന്‍ കമല്‍ഹാസനു ആശംസയുമായി രജനികാന്ത്. കമലിനെ ജനങ്ങള്‍ സ്വീകരിക്കുമെന്ന് രജനികാന്ത് പറഞ്ഞു. കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം കരസ്ഥമാക്കുന്നതിനു കമലിനു സാധിക്കും.

ഞങ്ങള്‍ ഇരുവരുടെയും വിഭിന്നമായ പാതകളാണ്. പക്ഷേ ലക്ഷ്യം ഒന്നു തന്നെയാണ്. പൊതുജനങ്ങളുടെ നന്മയാണ് ഞങ്ങള്‍ രണ്ടു പേരും ലക്ഷ്യമിടുന്നത്. ഈ മാസം 21 ന് കമല്‍ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ചടങ്ങ് വളരെ മികച്ചതായിരുന്നുവെന്ന് രജനി പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം വീണ്ടും കമല്‍ഹാസനു ആശംസകള്‍ നേരുകയാണ് രജനികാന്ത്. നേരെത്ത രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് രജനികാന്തും അറിയിച്ചിരുന്നു. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുമെന്നാണ് രജനിയുടെ നിലപാട്. ഒരുമിച്ച് പ്രവര്‍ത്തിക്കാനായി കമല്‍ഹാസന്‍ രജനിയെ ക്ഷണിച്ചിരുന്നു. പക്ഷേ രജനി ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര