കേരളം

കരിപ്പൂരിലെ ബാഗേജ് മോഷണം; ബാഗേജുകളില്‍ പ്രത്യേക അടയാളങ്ങള്‍, പിന്നില്‍ അന്താരാഷ്ട്ര സംഘമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടമാകുന്നതിന് പിന്നില്‍ ദുബായി കേന്ദ്രീകരിച്ചുള്ള സംഘങ്ങളെന്ന് സൂചന. ഈ സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വിലയേറിയ സാധനങ്ങള്‍ നഷ്ടമായ ലഗേജുകളില്‍ കണ്ടെത്തിയ ചില അടയാളങ്ങളാണ് ദുബായ്  കേന്ദ്രീകരിച്ചുള്ള സംഘമാകാം ഇതിന് പിന്നിലെന്ന സൂചന നല്‍കുന്നത്.  ദുബായ് വിമാനത്താവളത്തിലെ എക്‌സ്‌റേ പരിശോധനാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരേയും, കോഴിക്കോട് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരേയുമാണ് അന്വേഷണത്തിന്റെ പരിധിയില്‍ പ്രധാനമായും കൊണ്ടുവരുന്നത്. 

എക്‌സ്‌റേ പരിശോധനാ വിഭാഗത്തിലെ  ജീവനക്കാര്‍ക്ക് ലഗേജിനുള്ളില്‍ എന്താണെന്ന് വ്യക്തമായി മനസിലാക്കാനാവും. ഇങ്ങനെ വിലയേറിയ സാധനങ്ങള്‍ അടങ്ങിയ ലഗേജില്‍ പ്രത്യേക അടയാളങ്ങള്‍ ഇടും. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്നതോടെ ഈ ബഗേജുകളില്‍ നിന്നും സാധനങ്ങള്‍ പുറത്തെടുത്ത് കൈക്കലാക്കുന്നു. വിമാനത്തില്‍ നിന്നും കണ്ടെയ്‌നറിലേക്ക് ബഗേജുകള്‍ മാറ്റുമ്പോളായിരിക്കും ഇത്തരം അടയാളപ്പെടുത്തിയ ബഗേജുകള്‍ മാറ്റിവയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു