കേരളം

ആള്‍ക്കൂട്ട കൊലപാതകം: ആദിവാസി സമരസമിതി സമരം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

അഗളി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ആദിവാസി സമരമസിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവന്നിരുന്ന കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു. കേസിലെ പതിനാറ് പ്രതികളെയും അറസ്റ്റ് ചെയ്തു എന്ന് പൊലീസ് ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.

കേസില്‍ ആകെയുള്ള പതിനാറ് പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് വൈകുന്നേരം തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് വ്യക്തമാക്കിയത്. ഇവര്‍ക്കെല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ഹാജരാക്കും. 

കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആദിവാസി സമരസമിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരമാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ