കേരളം

സഹോദരിയുടെ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍; ഇതില്‍ സര്‍ക്കാര്‍ വീഴില്ലെന്ന് മന്ത്രി എ കെ ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആദിവാസി യുവാവായ മധുവിന്റെ മരണത്തില്‍ വനംവകുപ്പിനെതിരായ സഹോദരിയുടെ വെളിപ്പെടുത്തല്‍ തളളി നിയമമന്ത്രി എ കെ ബാലന്‍. അന്വേഷണം വഴിതിരിച്ചുവിടാനാണ് വനംവകുപ്പിനെതിരെ ആരോപണമുന്നയിക്കുന്നത്. ഇതില്‍ വീഴില്ലെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി. 

വനംവകുപ്പിന്റെ ഒത്താശയോടെയാണ് തന്റെ സഹോദരനായ മധുവിനെ നാട്ടുകാര്‍ കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയതെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തതെന്നും സഹോദരി വെളിപ്പെടുത്തി. തിരിച്ചറിയല്‍ രേഖ കാണിക്കാതെ കാട്ടില്‍ പ്രവേശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് നാട്ടുകാരുടെ ഈ പ്രവൃത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മധുവിന്റെ കുടുംബം അനാഥമാകില്ലെന്ന് പറഞ്ഞ മന്ത്രി ഇനിയൊരു ആദിവാസി കുടുംബത്തിനും ഇത്തരമൊരു ഗതിക്കേട് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍