കേരളം

സിപിഐയുടെ ചരിത്രമൊക്കെ ജനങ്ങള്‍ക്കറിയാം; കാനത്തിന് മറുപടിയുമായി കെ എം മാണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എല്‍ഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയുടെ മറുപടി.  അഴിമതിക്കാരെ കൂട്ടില്ലെന്ന് കാനം പറഞ്ഞത് ആരെ ഉദേശിച്ചാണെന്ന് തനിക്ക് അറിയില്ലെന്ന് കെ എം മാണി പറഞ്ഞു. ആ തൊപ്പി ചേരുന്നവര്‍ക്ക് ചേരട്ടെയെന്ന് പറഞ്ഞ മാണി കേരള കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണെന്നും വ്യക്തമാക്കി. 

സിപിഐയുടെ ചരിത്രമൊക്കെ ജനങ്ങള്‍ക്കറിയാം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട്  കേരള കോണ്‍ഗ്രസിന്റെ നിലപാട് അറിയട്ടെയെന്ന് പറഞ്ഞ സിപിഎമ്മിന് നന്ദിയുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.  

സിപിഎം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കെ എം മാണി വേദിയിലിരിക്കേയായിരുന്നു കാനത്തിന്റെ വിമര്‍ശനം. 
എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ ആരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മാണി് ഇതിന് മറുപടി പറഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ