കേരളം

എം.എം അക്ബറിന്റെ അറസ്റ്റ് മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം: കെ.എം ഷാജി

സമകാലിക മലയാളം ഡെസ്ക്

പ്രഭാഷകനും  പീസ് ഇന്റര്‍ നാഷ്ണല്‍ സ്‌കൂളിന്റെ ഡയറക്ടറുമായ എം.എം അക്ബറിന്റെ അറസ്റ്റില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എം ഷാജി എംഎല്‍എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്ന് കെ.എം ഷാജി ആരോപിച്ചു. 

അക്ബറിനെതിരായ നീക്കം ഉണ്ടായ സമയത്ത് തന്നെ മുഖ്യമന്ത്രിയോടും, ഡിജിപിയോടും ന്യൂനപക്ഷ വേട്ടയുടെ അപകടത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സര്‍ക്കാറും പെരുമാറുകയാണെങ്കില്‍ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുക തന്നെ ചെയ്യും. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടുത്ത ദിവസം നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്.നിയസഭയില്‍ എം.എം അക്ബറിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്യും.ഫാഷിസ്റ്റുകളുടെ താത്പര്യത്തിനനുസരിച്ചു മാത്രമേ പൊലീസ് പെരുമാറൂ എന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.ഈ കേസ്സും എന്‍ഐഎക്കു കൈമാറിയത് ബീഫ് വിളംബരം നടത്തി അധികാരത്തില്‍ വന്ന പിണറായിയുടെ പൊലീസ് ആണെന്നതാണ് ഐറണി.

നേരത്തെ ഷംസുദ്ധീനും ശശികലയും തമ്മിലുണ്ടായിരുന്ന അന്തരത്തിന്റെ ഭീകരമായ തുടര്‍ച്ച മാത്രമാണ് ഇതും.
സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പൊലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്‍ഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമെങ്കില്‍ അതനുവദിക്കുന്ന പ്രശ്‌നമില്ല, അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി