കേരളം

സാധാരണക്കാരില്‍ നിന്നും അകന്ന ഇടതു പ്രസ്ഥാനം കാണിച്ച കൊടും ക്രൂരത; സുഗതന്റെ മരണത്തില്‍ എഐവൈഎഫിനെതിരെ ബിന്ദു കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

യല്‍ നികത്തി എന്നാരോപിച്ച് പാര്‍ട്ടിക്കാര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് പണിതീരാത്ത വര്‍ക് ഷോപ്പില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. 

സാധാരണക്കാരില്‍ നിന്നും അകന്ന ഇടതുരാഷ്ട്രീയ പ്രസ്ഥാനം കാണിച്ച കൊടും ക്രൂരത എന്നേ ഈ കൃത്യത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  ആത്മഹത്യ ചെയ്ത സുഗതന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ബിന്ദു  ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

കഠിനാധ്വാനം ചെയ്ത് കുടുംബ ജീവിതം മുന്നോട്ട് നയിക്കാന്‍ ഒരു സാധാരണക്കാരനെ അനുവദിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് മാസം മുന്‍പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്ന ശ്രീ സുഗതന്റെ വീട്ടിലെ സാഹചര്യം കണ്ണ് നനയിപ്പിക്കുന്നതാണ്. ശ്രീ സുഗതന്‍ പാട്ടത്തിനെടുത്ത സ്ഥലവും അദ്ദേഹത്തിന്റെ വീടും സന്ദര്‍ശിച്ചു. സാധാരണക്കാരില്‍ നിന്നും അകന്ന ഇടതുരാഷ്ട്രീയ പ്രസ്ഥാനം കാണിച്ച കൊടും ക്രൂരത എന്നേ ഈ കൃത്യത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ശ്രീ സുഗതന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള സമര പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നില്‍ തന്നെ ഉണ്ടാവും, ബിന്ദു പറഞ്ഞു. 

അതേസമയം സുഗതന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണ് തങ്ങള്‍ പ്രതികരിച്ചതെന്നും എഐവൈഎഫ് ന്യായീകരണം തുടരുകയാണ്. ഭൂമി മണ്ണിട്ട് നികത്താന്‍ സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് യഥാര്‍ഥ പ്രതികള്‍ എന്നാണ് എഐവൈഎഫ് ആരോപിക്കുന്നത്. എഐവൈഎഫ് തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ സുഗതന്റെ മകന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍