കേരളം

ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് വേവലാതിയില്ല; കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ പിടികളാകാത്ത സാഹചര്യത്തിലാണ് ഏത് അന്വേഷണവും നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതിയില്ലെന്നും കോടിയേരി പറഞ്ഞു. 

കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കേസിലെ എല്ലാ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം. എട്ടുദിവസമായി തുടര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത