കേരളം

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ന്യായീകരിക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ്. ഇടത് എംഎല്‍എമാര്‍ നടത്തിയ ആക്രമണം ജനാധിപത്യത്തിനേറ്റ തീര കളങ്കമാണെന്നും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്കെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിച്ചിരിക്കുന്നതും ഇതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നതും.

കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ പ്രതികളായ ആറ് ഇടത് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ശിവന്‍കുട്ടിയ്ക്ക് പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും