കേരളം

കോണ്‍ഗ്രസിന്റെ മണ്ഡലങ്ങള്‍ കണ്ട് ആരും പനിക്കണ്ട; വയനാട് സീറ്റ് മാണിയുമായി വച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ഷാനവാസ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: യുഡിഎഫ് വിട്ടുപോയ ആരും കോണ്‍ഗ്രസിന്റെ കയ്യിലുള്ള ലോക്‌സഭാ മണ്ഡലങ്ങള്‍ കണ്ടു പനിക്കേണ്ടെന്ന് എംഐ ഷാനവാസ് എംപി. കോട്ടയം, വയനാട് സീറ്റുകള്‍ വച്ചു മാറി കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എംഐ ഷാനവാസിന്റെ മുന്നറിയിപ്പ്. 

കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോട്ടയം, വയനാട് ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനെ രൂക്ഷമായ ഭാഷയില്‍ ഷാനവാസ് വിമര്‍ശിച്ചു. എല്ലാ വാതിലുകളും മുട്ടിയ ശേഷമാണ് ചിലര്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കണ്ടു പനിക്കുന്നത്. കോണ്‍ഗ്രസ് സീറ്റില്‍ ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും ഷാനവാസ് പറഞ്ഞു. ഡിസിസി സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


മാണിയെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് യുഡിഎഫ് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് കോട്ടയം, വയനാട് സീറ്റുകളുടെ കൈമാറ്റമെന്ന ഫോര്‍മുല ചര്‍ച്ചയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹൃസംഭാഷണങ്ങള്‍ മാത്രമാണു നടന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു