കേരളം

മണ്ണാര്‍ക്കാട്ടു നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ; കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ വാദം തള്ളി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ലെന്ന പിതാവ് സിറാജുദ്ദീന്റെ വാദം തള്ളി കോണ്‍ഗ്രസ്. നടന്നത് രാഷ്ട്രീയകൊലപാതകം തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഇതിനായി സിപിഐ മണ്ണാര്‍ക്കാട് ഓഫിസില്‍ ഗൂഢാലോചന നടന്നതായും ഹസന്‍ ആരോപിച്ചു.

കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നാണ് കൊല്ലപ്പെട്ട സഫീറിന്റെപിതാവ് സിറാജുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞത്. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പിതാവ് സിറാജുദ്ദീന്‍ വ്യക്തമാക്കി.

പ്രതികളും സഫീറും തമ്മില്‍ മുമ്പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ അവര്‍ ലീഗ് പ്രവര്‍ത്തകരായിരുന്നു. പിന്നീട് സിപിഎമ്മിലും സിപിഐയിലുമായി ചേരുകയായിരുന്നുവെന്നും സഫീറിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കൂടി പിടികൂടണമെന്നും സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.

സഫീറിനെ കൊലപ്പെടുത്തിയത് സിപിഐയിലെ ഗുണ്ടകള്‍ ആണെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാരശാലയുടെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീറിനെ ഞായറാഴ്ച രാത്രി ഒന്‍പതു മണിക്കാണ് ഒരു സംഘമാളുകള്‍ കടയില്‍ കയറി ആക്രമിച്ചത്. വട്ടമ്പലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീനിന്റെ മകനാണ് സഫീര്‍. സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു