കേരളം

സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ പൂര്‍ണ നിരീക്ഷണത്തില്‍; പതിവ് രീതികള്‍ മാറ്റാന്‍ പത്ത്  നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ പൂര്‍ണ നിരീക്ഷണത്തില്‍. ഓരോ വകുപ്പിലെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ വരവുംപോക്കും മുതല്‍ പെരുമാറ്റംവരെ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ക്ക് സേവനം നടപ്പാക്കുന്നുണ്ടോയെന്നും വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സമയബന്ധിതമായി മറുപടിനല്‍കുന്നുണ്ടോയെന്നും പരിശോധിക്കണം

കൈക്കൂലിക്കാരെ പിടിക്കുന്ന വിജിലന്‍സിന്റെ പതിവുരീതി മാറ്റാന്‍ പത്തു നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

സര്‍ക്കാരിന്റെ പത്ത് നിര്‍ദേശങ്ങള്‍:

1. വകുപ്പിലെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കുക.
2. എല്ലാ വകുപ്പുകളിലും മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തുക. 
3.  ഹാജര്‍പുസ്തകം, രജിസ്റ്ററുകള്‍, ഡെയ്!ലി രജിസ്റ്റര്‍, കാഷ്ബുക്ക്, പണത്തിന്റെ ഭൗതികപരിശോധന.
4. ഓഫീസ് മാന്വല്‍ റെക്കോഡുകളുടെ പരിശോധന. 
5. വിവരാവകാശം, സേവനാവകാശം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
6. ഓഫീസ് പര്‍ച്ചേസ് നിയമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത്. 
7. വിവിധ ഏജന്‍സികള്‍ക്കും സ്‌കീമുകള്‍ക്കും അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക.
8. ഓഫീസുകളില്‍ മദ്യപാനം, ചീട്ടുകളി, പുകവലി എന്നിവയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കെതിരേ നടപടി.
9. വകുപ്പിലെ ഓഡിറ്റുകളുടെ പരിശോധന. 
10. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത