കേരളം

ഓഖി: കണ്ടെത്താനുള്ളത് 216പേരെ; പുതിയ കണക്കുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് കാണാതായവരുടെ പുതിയ പട്ടികയുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ കണക്കുകള്‍ പ്രകാരം 216പേരെ ഇനി കണ്ടെത്താനുണ്ട്. ഇതില്‍ 141പേര്‍ കേരളീയരും 75പേര്‍ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഇവരില്‍ കേരളത്തില്‍ നിന്നുള്ള 141പേരില്‍ ഭൂരിപക്ഷം പേരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരമൊന്നുമില്ല. 

തിരുവനന്തപുരത്തു നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായിട്ടുള്ളത്. ലത്തീന്‍സഭയുടെ കണക്കുപ്രകാരം കേരളത്തില്‍നിന്ന് 149 പേരെയും കന്യാകുമാരി ജില്ലയില്‍നിന്ന് 149 പേരെയും കണ്ടെത്താനുണ്ട്. രണ്ടും കൂടി ചേര്‍ക്കുമ്പോള്‍ 298പേരാണ് ഓഖിയെ തുടര്‍ന്നു കടലില്‍ കാണാതായത്. തമിഴ്‌നാട്ടില്‍നിന്നുള്ള നൂറിനടുപ്പിച്ച് തൊഴിലാളികളും കേരളതീരത്തുനിന്നാണു കടലില്‍പോയതെന്നാണു ലത്തീന്‍ സഭ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'