കേരളം

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാം; സിപിഐയെ പറഞ്ഞ് മനസ്സിലാക്കുമെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഐയെ പറഞ്ഞു മനസ്സിലാക്കി കേരള കോണ്‍ഗ്രസ് (എം)നെ ഇടതു മുന്നണിയിലെടുക്കാന്‍ ശ്രമം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ച നടത്തുമെന്നും സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. 

1980മുതല്‍ സിപിഐ ഒപ്പമുണ്ട്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകും. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ആദ്യം നിലപാട് പറയേണ്ടത് കേരള കോണ്‍ഗ്രസാണ്. ഇതിന് ശേഷം സംസ്ഥാന ഘടകം തീരുമാനമെടുക്കും. എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെടുക്കണം എന്നാണ് പ്രതിനിധികളുടെ ആവശ്യം. 

ജില്ലയിലെ വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിക്കുന്നതായി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നു. വികസന കാര്യത്തില്‍ മെല്ലപ്പോക്ക് നയമാണ് സര്‍ക്കാരിനെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി