കേരളം

ടിപി ചന്ദ്രശേഖരന്‍ കേസില്‍ ഇനിയെങ്ങനെ സിബിഐ അന്വേഷണം സാധ്യമാവും: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് എങ്ങനെ സി.ബി.ഐ അന്വേഷണം സാധ്യമാകുമെന്ന് ഹൈക്കോടതി. കേസില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരെയും കോടതി ശിക്ഷിക്കുകയും ചെയ്തതാണ്. ഇവര്‍ക്കെതിരെ ഇനിയെങ്ങനെ ഗൂഢാലോചന കേസില്‍ കുറ്റം ചുമത്തുമെന്ന് കോടതി ചോദിച്ചു.

കേസ് സിബിഐ അന്വേഷിക്കണമെന്ന കേസ് പരിഗണിക്കവെയാണ് ഇത്തരമൊരു സംശയെ കോടതി ഉന്നയിച്ചത്. ആര്‍എംപി നേതാവയാരിന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവില്‍ നിരവധി പേര്‍  വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗുഢാലോചനാ ആരോപണവും അന്ന് പരിഗണിച്ചതാണ്. ഇത്തരത്തില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരേ വീണ്ടും ഗുഢാലോചനാ കുറ്റം കൂടി ചുമത്താന്‍ കഴിയുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര