കേരളം

പണം നല്‍കിയിട്ടും എടിഎം വിന്‍ഡോ അടഞ്ഞില്ല; മൂത്രമൊഴിച്ച് രോഷം തീര്‍ത്ത് യുവാവ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പണം പിന്‍വലിച്ച ശേഷം എടിഎം മെഷീനെ ടോയ്‌ലറ്റാക്കി യുവാവ്. പണം ലഭിച്ചശേഷം എടിഎം മെഷീനിന്റെ കാഷ് വിഡ്രോ വിന്‍ഡോ അടയാത്തതിനെത്തുടര്‍ന്നാണ് യുവാവ് മൂത്രമൊഴിച്ച് രോഷം തീര്‍ത്തത്. പാലക്കാട് ഒലവക്കോടുള്ള ഗായത്രി ഓഡിറ്റോറിയത്തിന് മുന്നിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മാണ് യുവാവിന്റെ പ്രതിഷേധത്തേത്തുടര്‍ന്ന് ഉപയോഗശൂന്യമായത്. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കരപ്പുള്ളി സ്വദേശി ദിനുവിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.

പുതുവത്സരദിനത്തില്‍ പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. എടിഎം മെഷീന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെഷീനിനുള്ളില്‍ ദ്രാവകമെത്തിയതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂത്രമൊഴിച്ചതായി കണ്ടെത്തിയത്. 

സംഭവം അറിഞ്ഞതോടെ ബാങ്ക് മാനേജര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. എടിഎമ്മില്‍ നിന്ന് അവസാനം പണം പിന്‍വലിച്ച ആളുകളുടെ വിവരം പരിശോധിച്ചതിന്‍ നിന്നാണ് ദിനു പിടിയിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം