കേരളം

മെട്രൊ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ്  അറസ്റ്റ് ചെയ്തു. 

കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും യുവതി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കലൂര്‍ ആാദ് റോഡില്‍ താമസിക്കുന്ന ജിന്‍സന്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. മാനഹാനിയുണ്ടാക്കും വിധം പെരുമാറിയതിന് ജിന്‍സന് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം ജിന്‍സന്‍ മനോരോഗിയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ മനോദൗര്‍ബല്യത്തിനു ചികിത്സ നടത്തുന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു