കേരളം

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ :  സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വാഹന പണിമുടക്കിന് ആഹ്വാനം. ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്തു വാഹന പണിമുടക്കു നടത്തുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വാനം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പണിമുടക്കിനോട് അനുബന്ധിച്ച് ജനുവരി അഞ്ചിന് പ്രകടനം നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്