കേരളം

ശബ്ദം ചതിച്ചു; പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂര്‍; കാമുകിയെ കാണാന്‍ വേണ്ടിയാണ് അവന്‍ പര്‍ദ്ദ ധരിച്ച് എത്തിയത്. എന്നാല്‍ സ്വന്തം ശബ്ദം തന്നെ പാരയാകുമെന്ന് ഇവന്‍ കരുതിയില്ല. കാമുകിയെ കാണാന്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവാവിനെ കള്ളനെന്ന് കരുതി നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയിലാണ് പര്‍ദ്ദ ധരിച്ച് കാമുകനെത്തിയത്. 

പര്‍ദ്ദയ്ക്കുള്ളില്‍ നിന്ന് പുരുഷ ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസിയായ സ്ത്രീ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാവായിരിക്കുമെന്ന് സംശയിച്ച്  ഇയാളെ തടഞ്ഞുവെച്ച നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ ലക്ഷ്യം പുറത്തായത്. 

താന്‍ മോഷ്ടാവല്ലെന്നും കാമുകിയെ കാണാന്‍ എത്തിയതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവം മനസിലാക്കിയതോടെ കേസ് എടുക്കാതെ താക്കീത് നല്‍കി കാമുകനെ പൊലീസ് പറഞ്ഞുവിട്ടു. പട്ടിപ്പാറ സ്വദേശിയായ യുവാവാണ് കാമുകിയെ കാണാന്‍ പര്‍ദ്ദ ധരിച്ചെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു