കേരളം

സ്വകാര്യ ബസിന്റെ വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു, കുഞ്ഞിനെ  സുരക്ഷിതമായി പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഈരാറ്റുപേട്ട: സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണിയായ യുവതി മരിച്ചു. എട്ടു മാസം പ്രായമായ യുവതിയുടെ ഉദരത്തില്‍നിന്ന് കുട്ടിയെ സുരക്ഷിതമായി ശസത്രക്രിയയിലൂടെ പുറത്തെടുത്തു.

വെള്ളിയാഴ്ച തീക്കോയി അറുകുലപാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ എന്ന മുപ്പത്തിനാലുകാരിയാണ് അപകടത്തില്‍ പെട്ടത്. അക്ഷയ കേന്ദ്രത്തില്‍ പോയി സ്വകാര്യ ബസില്‍ മടങ്ങുകയായിരുന്ന നാഷിദ ബസ് വളവു തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണു. സീറ്റു കിട്ടാത്തതിനാല്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്നു നാഷിദ. 

റോഡില്‍ വീണ് തലയ്ക്കു പരുക്കേറ്റ നാഷിദയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. എന്നാല്‍ നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. നാഷിദയുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുഞ്ഞു സുരക്ഷിതയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

നാഷിദയുടെ കബറടക്കം നടത്തി. ഹനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. 

അപകടത്തെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദു കൃഷ്ണനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത