കേരളം

കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാ്ഞ്ഞുകയറി; നിരവധി കുട്ടികള്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

പുതിയാപ്പയ്ക്ക് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വൈകീട്ടായിരുന്നു അപകടം. പയ്യന്നൂരിലെ കേഷാണായിസ് സ്‌കൂളിലെ കുട്ടികളാണ് കോഴിക്കോട് ബീച്ച് കാണാനായി എത്തിയത്.രണ്ടുബസുകളിലായാണ് കുട്ടികള്‍ എത്തിയത്. ഇതിനല്‍ അഞ്ചാം ക്ലാസിലെയും എട്ടാം കഌസിലെയും കുട്ടികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിലുണ്ടായിരുന്നു 42 കുട്ടികളില്‍ 8 കുട്ടികളുടെ നില അല്‍പം ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിസാര പരുക്കുള്ളവരെ കോഴിക്കോട് ബീച്ചാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത