കേരളം

നടന്നത് സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ പൊറാട്ടു നാടകം: അഡ്വ. ഇന്ദുലേഖ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ പൊറാട്ടുനാടകമാണ് വ്യാഴാഴ്ച നടന്നതെന്ന് കേരള കത്തോലിക്കാ റിഫോം മൂവ്‌മെന്റിന്റെ നിയമോപദേഷ്ടക അഡ്വ. ഇന്ദുലേഖ ജോസഫ്.  സഭയുടെ സ്വത്ത് സഭാമക്കള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുന്ന ചര്‍ച്ച ആക്ടിനെ ഒതുക്കാന്‍ അച്ചന്‍ പക്ഷവും ബിഷപ്പ് പക്ഷവും കളിച്ച ബുദ്ധിപരമായ കളിയാണ് ഇതെന്ന് അഡ്വ. ഇന്ദുലേഖ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അഡ്വ. ഇന്ദുലേഖ ജോസഫിന്റെ കുറിപ്പ്.

കളി നുമ്മളോടോ
കത്തോലിക്കാ സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ മറ്റൊരു പൊറാട്ടു നാടകം. ബുദ്ധിയുള്ളവര്‍ മനസിലാക്കുക. 
രംഗം 1 എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപെട്ടു വൈദികസമിതി യോഗം വിളിക്കുന്നു. 
രംഗം 2 പാസ്റ്ററല്‍ കമ്മിറ്റി എന്ന അത്മായരുടെ പാവ സംഘടന ആയ വിധേയത്വമുള്ള സഭാമക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതിന് ശേഷം മാത്രം യോഗം കൂട്ടുക എന്ന ആവശ്യവുമായി കെന്നഡി കരുമ്പുംകാല വി.വി.അഗസ്റ്റിന് എന്നിവര്‍ ആലഞ്ചേരി പിതാവിനെ സമീപിക്കുന്നു. 
രംഗം 3 അത്മായര്‍ തന്നെ ബലമായി തടഞ്ഞു വെച്ചതിനാല്‍ വൈദികസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് പിതാവ്.
രംഗം 4 അത്മായര്‍ പിതാവിനെ തടഞ്ഞു വെച്ചു എന്ന് വൈദികര്‍.
രംഗം 5 തങ്ങള്‍ പിതാവിനെ തടഞ്ഞു വെച്ചില്ലെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിച്ച വൈദികരില്‍ നിന്നും സംരക്ഷിക്കുകയായിരുന്നെന്നും. അങ്ങനെ ബലമായി തടഞ്ഞു വെച്ചു എന്നു ആരോപിച്ച പിതാവിനോട് മഹാനായ കെന്നഡി ആശാനും അഗസ്റ്റിന്‍ ആശാനും ക്ഷമിച്ചു. പിതാവിന് വേണ്ടി നിലനില്‍ക്കുമെന്നും പറഞ്ഞു ക്രിസ്തുവിനെ പോലും തോല്‍പ്പിച്ചു.

അഡ്വ. ഇന്ദുലേഖ ജോസഫ്​ (ഫെയ്‌സ്ബുക്ക്)
 

നിഗമനങ്ങള്‍ 
1 രഹസ്യ ബാലറ്റുവഴി സഭാമക്കള്‍ തിരഞ്ഞെടുക്കുന്ന സമിതി സഭയുടെ സ്വത്തു കൈകാര്യം ചെയ്യുന്നതിനായുള്ള ചര്‍ച് ബില്ലിനെ എതിര്‍ക്കുക. ഇത് വഴി കോടതികളുടെ ഇടപെടല്‍ തടയുക. (ദേവസ്വം ബോര്‍ഡിലും വഖഫ് ബോര്‍ഡിലും അഴിമതി ഉണ്ടായാല്‍ കോടതിയെ സമീപിക്കാം. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയില്ല ) 
2 അത്മായര്‍ ഗുണ്ടകള്‍ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക. അതിനുവേണ്ടി കെനഡിയെയും അഗസ്റ്റിനെയും പോലെയുള്ള സഭാഗുണ്ടകളെ അത്മായ പ്രതിനിധികളാണെന്ന് വ്യാജനെ രംഗത്തിറക്കുക. അവരെക്കൊണ്ടു മനപ്പൂര്‍വം ഗുണ്ടാ സ്‌റ്റൈലില്‍ സംസാരിപ്പിച്ചു അത്മായര്‍ സ്വത്തു ഭരണം ഏല്പിക്കാന്‍ കൊള്ളാത്തവരാണെന്ന ധാരണ പരത്തുക. ഇവര്‍ വിശ്വാസികള്‍ തിരഞ്ഞെടുക്കാത്ത സഭാ നേതൃത്വത്തിന്റെ എച്ചില്‍ തിന്നു വളരുന്നവരാണ്. സഭയുടെ സില്ബന്ധികളാണ് പസ്‌റൊര്‍ കമ്മിറ്റിയിലും പാരിഷ് കൗണ്‍സിലിലും ഉള്ളത്.
3 വിശ്വാസികള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കുക. ആലഞ്ചേരിയോടുള്ള സഹതാപ തരംഗം കൊണ്ട് ചര്‍ച് ബില്ലിനെ ഹൈജാക്ക് ചെയ്യുക.
4 അച്ചന്‍ പക്ഷവും ബിഷപ്പ് പക്ഷവും ചുര്ച്ച് ആക്ടിനെ ഒതുക്കാന്‍ കളിച്ച ബുദ്ധിപരമായ കളി.
5 അധികാര വെറി പൂണ്ട അച്ചന്മാര്‍ ഇരിക്കുന്ന കമ്പു മുറിച്ചിട്ടാണെകിലും ബിഷോപ്പിനെ ഒതുക്കാന്‍ നോക്കി. സാമ്പത്തിക തട്ടിപ്പു പുറത്തു വന്നാല്‍ ചര്‍ച് ആക്ട് എന്നു ഭൂതം വെളിയില്‍ ചാടും എന്ന് അവര്‍ സ്വപ്‌നേപി നിരീച്ചില്ല.
പൊതുവായ ഒരു ശത്രു വരുമ്പോള്‍ വൈരികള്‍ ഒന്നായി തിമിര്‍ത്താടിയ വാണിയനും വാണിയതിയും കളി കണ്ടു കൈകൊട്ടി ചിരിച്ചുകൊള്ളുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്