കേരളം

എകെജി വിരുദ്ധ പരാമര്‍ശം: ബലറാമിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത് ഡിവൈഎഫ്‌ഐ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബലറാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.എകെജിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിട്ട ബലറാം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എകെജിക്കെതിരായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.

നേരത്തെ  എംഎല്‍എയുടെ ഓഫിസിനു നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞിരുന്നു. ആരാണ് മദ്യക്കുപ്പി എറിഞ്ഞതെന്നു വ്യക്തമായിട്ടില്ല.
ഇന്നു രാവിലെയാണ് ബല്‍റാമിന്റെ ഓഫിസിനു നേരെ മദ്യക്കുപ്പി എറിഞ്ഞതായി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.

 സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ കമന്റിലാണ് ബല്‍റാം എകെജിക്കെതിരെ പരാമര്‍ശം നടത്തിയത്. എകെജി ബാലപീഡകനാണ് എന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. വിമര്‍ശനം ശക്തമായപ്പോള്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് ബല്‍റാം കുറിപ്പെഴുതുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍