കേരളം

ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കിയല്ല കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്; പോരാട്ടമെന്നത് ബല്‍റാമിന് അറിയില്ലെന്നും സരോജിനി ബാലാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കിയല്ല കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സരോജിനി ബാലാനന്ദന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവില്‍ താമസിക്കേണ്ടി വരുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളും രഹസ്യയോഗങ്ങളും നടത്തുകയല്ലാതെ അവിടെ പെണ്ണുണ്ടോ എന്ന് അന്വേഷിക്കുന്ന സംസ്‌ക്കാരം സഖാക്കള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.

എകെജിയുടെയും മറ്റും കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ദുസ്സഹമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വേട്ടയാടല്‍ ഉണ്ടായിരുന്ന അക്കാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമെ സാധിക്കുമായിരുന്നുള്ളു. ഇത്തരത്തില്‍ സഖാക്കളുടേയും അനുഭാവികളുടേയും വീട്ടില്‍ താമസിക്കുന്നത് അന്ന് പതിവായിരുന്നു. രാത്രി ഭക്ഷണവും താമസവും ലഭ്യമാകുന്നതോടൊപ്പം അത്തരം സ്ഥലങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകളും സജീവമായിരുന്നു.  ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയല്ലാതെ പെണ്ണുണ്ടോ എന്ന് നോക്കുന്ന സംസ്‌ക്കാരമല്ല സഖാക്കളുടേത്' എന്നും സരോജിനി ബാലാനന്ദന്‍ പറഞ്ഞു.


 കെ കരുണാകരനും എ കെ ആന്റണിയും വയലാര്‍ രവിയും സമരം ചെയ്ത് പ്രസ്ഥാനം ഉണ്ടാക്കിയതിന്റെ കുളിര്‍മയിലാണ് വിടി ബല്‍റാം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹത്തിന് ഇത്തരം പോരാട്ടങ്ങളുടെ തീവ്രത അറിയില്ലെന്നും അവര്‍ പറഞ്ഞു.'എകെജി സമൂഹത്തില്‍ ജനാധിപത്യത്തിന് വേണ്ടി ശക്തമായി പടപൊരുതിയ നേതാവാണ്. സ്ത്രീകള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ആദ്യമായി സംസാരിച്ച നേതാവാണ് എകെജി.  ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ എകെജി ഉന്നയിച്ച ആവശ്യങ്ങളുടെ ഫലമാണ് ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്നവയില്‍ പലതും. എ. കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എകെജി സെന്ററിന് ഭൂമി നല്‍കിയത് പോലും. എംഎല്‍എ എന്ന നിലയില്‍ ബല്‍റാം പ്രവര്‍ത്തിക്കേണ്ടത് ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താനല്ല. ബല്‍റാമിന് എങ്ങനെ വോട്ടുകിട്ടിയെന്നാണ്  അത്ഭുതം. ബല്‍റാം തെറ്റുതിരുത്തണം. മനുഷ്യര്‍ക്ക് തെറ്റുപറ്റാം എന്നാല്‍ മനുഷ്യനെന്ന നിലയില്‍ പുനര്‍വിചിന്തനം നടത്തി ബല്‍റാം മാപ്പു പറയണം. കരുണാകരനും എകെ ആന്റണിയും വയലാര്‍ രവിയും സമരം ചെയ്ത് പ്രസ്ഥാനം ഉണ്ടാക്കിയതിന്റെ കുളിര്‍മയിലാണ് വിടി ബല്‍റാം. അദ്ദേഹത്തിന് ഇത്തരം പോരാട്ടങ്ങളുടെ തീവ്രത അറിയില്ല. ഒരു അമ്മയുടെ സ്ഥാനത്ത്‌നിന്ന് താന്‍ ബല്‍റാമിനോട് തിരുത്താന്‍ പറയുകയാണ്' – സരോജിനി ബാലാനന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു