കേരളം

ഖദറിട്ടു സ്‌മോള്‍ അടിക്കുന്നവരുണ്ട്, കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരെ കാണാനെത്തുമ്പോള്‍ മാത്രം ഖദറിടുന്നവര്‍ ഉണ്ടായിരുന്നു: മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: ഖദറിട്ടു സ്‌മോള്‍ അടിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. ഇതു ഖദറിനെ അപമാനിക്കലാണ്. ഖദറിട്ട് സ്മാള്‍ അടിക്കുകയല്ല, അതിന്റെ അടുത്തുകൂടി പോകരുതെന്നാണ് ഖാദിയെ സ്‌നേഹിച്ചവര്‍ പറഞ്ഞിരുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

കേരള സ്റ്റേറ്റ് ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനവേദിയിലാണ് മുരളീധരന്‍ ഖദറിട്ടു മദ്യപിക്കുന്നവരെ വിമര്‍ശിച്ചത്. 

കാര്യസാധ്യത്തിനു ഖദറിട്ടു പോവുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരെ കാണാന്‍ കയറുമ്പോള്‍ മാത്രം ഖദറിടുന്നവരുണ്ടായിരുന്നു. 

ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. ഖദര്‍ ധരിക്കാത്തവര്‍ കേരളത്തിലും. ഈ സാഹചര്യത്തില്‍ ഖാദി എങ്ങനെ രക്ഷപ്പെടുമെന്ന് മുരളീധരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന