കേരളം

മട്ടാഞ്ചേരിയിലെ ഗോഡൗണില്‍ 12 കിലോ വരുന്ന നാലു മലമ്പാമ്പുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മട്ടാഞ്ചേരിയിലെ ഗോഡൗണില്‍നിന്ന് നാലു മലമ്പാമ്പുകളെ പിടികൂടി. പന്ത്രണ്ടു കിലോയോളം തൂക്കം വരുന്ന നാലു മലമ്പാമ്പുകളെയാണ് ബസാര്‍ റോഡിലെ ഗോഡൗണില്‍നിന്നു പിടികൂടിയത്.

കൂനന്‍കുരിശു കപ്പേളയുടെ പരിസരത്തുള്ള ഗോഡൗണില്‍ കയറ്റിറക്കു തൊഴിലാളികളാണ് മലമ്പാമ്പിനെ കണ്ടത്. തൊഴിലാളികള്‍ അറിയിച്ചത് അനുസരിച്ച് കണ്ണമാലി സ്വദേശി ജോണ്‍ രാജേഷ് എത്തിയാണ് പാമ്പുകളെ പിടിച്ചത്.

പിടികൂടിയ പാമ്പുകളെ ഹാര്‍ബര്‍ പൊലീസിനു കൈമാറിയതായി തൊഴിലാളികള്‍ അറിയിച്ചു. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ എത്തി പാമ്പുകളെ വനപ്രദേശങ്ങളില്‍ തുറന്നുവിടുകയാണ് പതിവ്. 

മട്ടാഞ്ചേരി, ഐലന്റ് പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം പതിനാറു പാമ്പുകളെയാണ് രാജേഷ് പിടികൂടി പൊലീസിനു കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്