കേരളം

തമാശപോലും പറയാനാകാത്ത അവസ്ഥ ; ഇനി ഒരു കാര്യത്തിനും അഭിപ്രായം പറയാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാന്‍ താനില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തന്റെ പല പ്രസ്താവനകളും മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ബീഫ് നിയന്ത്രണത്തിനെക്കുറിച്ചും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ടുമുള്ള കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇനി ഒരു കാര്യത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 

ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഇനി മുതല്‍ ടൂറിസം നല്ലതാണെന്ന് ആയിരിക്കും ഞാന്‍ പറയുക. തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു