കേരളം

റിപ്പബ്ലിക് ദിനത്തിലും മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്തും. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുക. 

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനും എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ ഭാഗവത് വീണ്ടും സംസ്ഥാനത്തെത്തി ദേശീയ പതാക ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പാലക്കാട് ഷൊര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ 26 മുതല്‍ നടക്കുന്ന ആര്‍എസ്സ് മണ്ഡല്‍ ഉപരികാര്യ കര്‍ത്തൃ പ്രവര്‍ത്തകരുടെ ശിബിരത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. ഇതിനു മുമ്പായി രാവിലെ ഒന്‍പതിന് അദ്ദേഹം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍