കേരളം

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ നല്‍കാമെന്നേറ്റ റിപ്പോര്‍ട്ട് ഇനിയു നല്‍കിയില്ലെന്ന് കോടതി രേഖാമൂലം വിമര്‍ശനം ഉന്നയിച്ചു. 

ഭൂപതിവ് രേഖ വ്യാജമാണ് എന്നായിരുന്നു ജേക്കബ് തോമസ് കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ രേഖകള്‍ വ്യാജമല്ലെന്ന് കോടതി പരിശോധനയിലൂടെ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ കോടതി വിമര്‍ശനം നടത്തിയത്.

കോടതി ഇതിന്‍മേല്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥന്റെ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ