കേരളം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: വിവാദ ഉത്തരവ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവിറക്കിയത് മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചുട

ത്യശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്കാണ് ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി എട്ടുലക്ഷം രൂപയാണ് അനുവദിച്ചായിരുന്നു ഉത്തരവ്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണുവാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പുറമെ രണ്ട് പരിപാടികളാണുണ്ടായത്. ഓഖി കേന്ദ്രസംഘമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും. ഇത് കഴിഞ്ഞ് സമ്മേളനവേദിയിലേക്ക് വീണ്ടും മുഖ്യനമന്ത്രി സഞ്ചരിച്ചത് ഹെലികോപ്റ്ററിലായിരുന്നു. ഈയിനത്തിലാണ് വാടകയായി എട്ടുലക്ഷം രൂപചെലവായത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ഈടാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ  വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം