കേരളം

മുജാഹിദ് പരിപാടികളില്‍ പങ്കെടുത്താല്‍ സംഘടനാ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പുമായി സമസ്ത ഇകെ വിഭാഗം  

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ സമസ്ത ഇകെ വിഭാഗം. പോഷക സംഘടകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ തല്‍സ്ഥാനങ്ങള്‍ക്ക് അയോഗ്യരായിരിക്കും.

തങ്ങള്‍ എന്നും സുന്നീ ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് തുടര്‍ന്നും പിന്തുടരുമെന്നും പ്രസിഡന്റ് 
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.

മുത്തലാഖ് നിരോധന ബില്ല് ശരീഅത്ത് വിരുദ്ധവും ഭരണഘടനക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് യോഗം വ്യക്തമാക്കി.
ല്‌ലിനെതിരേ നിയമ നടപടികള്‍ ഉള്‍പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവാനും ഇതിനു വേണ്ടി നിയമ വിദഗ്ധരുടേയും പണ്ഡിതന്മാരുടേയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത