കേരളം

വിടി ബല്‍റാമിനു നേരെ ചീമുട്ടയേറ്; കൂറ്റനാട്ട് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എകെജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ചീമുട്ടയേറ്. തൃത്താല കൂറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ ബല്‍റാമിനു നേരെ ചീമുട്ടയെറിഞ്ഞത്. ബല്‍റാമിനെ പ്രതിരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

രാവിലെ ഒന്‍പതരയോടെയാണ് സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തിനായി വിടി ബല്‍റാം എത്തിയത്. ഇവിടെ നേരത്തെ തന്നെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജാഥയായി എത്തിയ ഇവര്‍ ബല്‍റാം വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു. പിന്നീട് എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറുമുണ്ടായി.

സിപിഎം പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. ചുരുക്കം പൊലീസുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കൂടുതല്‍ പൊലീസ് എത്തി ഇവരെ വിരട്ടിയോടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി