കേരളം

ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ല ; ഉത്തരവ് തന്റെ നിര്‍ദേശപ്രകാരമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കായി ദുരിതാശ്വാസ ഫണ്ട് എടുത്തതില്‍ റവന്യൂ സെക്രട്ടറിയെ ന്യായീകരിച്ച് മുന്‍ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ല. താന്‍ പറഞ്ഞിട്ടാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം എടുത്തുകൊടുത്തത്. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് മുമ്പും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല. ദുരിതാശ്വാസ ഫണ്ടില്‍ 10 ശതമാനം സംസ്ഥാന വിഹിതമാണ്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം ലഭിച്ചത്. എല്ലാ ഫണ്ടും സംസ്ഥാന ഖജനാവില്‍ നിന്നാണ്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കെ എം എബ്രഹാം പറഞ്ഞു. 

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തുന്നതിന് തൃശൂര്‍ സിപിഎംജില്ലാ സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് വിവാദമായത്. ഹെലികോപ്റ്ററിന് വാടകയായ എട്ടുലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കാന്‍ റവന്യൂ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. ഇത് വിവാദമായതോടെ, ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആകാശ യാത്രയുടെ ചെലവ് പാര്‍ട്ടി നല്‍കുന്നതിനെക്കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍