കേരളം

അവിടെയും കുമ്മനടി;  ശ്രീജിത്തിനായി നടന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റി സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജ്

സമകാലിക മലയാളം ഡെസ്ക്

ഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷിണം നടത്തണം എന്നാവശ്യപ്പെട്ട് പാറശാല സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമ കൂട്ടായ്മകള്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജ്. ഔട്ട്‌സ്‌പോക്കണ്‍ എന്ന പേജാണ് തങ്ങളാണ് മാര്‍ച്ച് നടത്തിയത് എന്ന പേരില്‍ രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് വാര്‍ത്തയെ തുടര്‍ന്ന് വിവിധ പേജുകളും ഗ്രൂപ്പുകളും ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ആ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് യുവാക്കള്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ സംഘടിപ്പിച്ച മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചിനാണ് ആളുകള്‍ എത്തിയത് എന്ന തരത്തിലാണ് പേജ് പ്രചാരണം നടത്തുന്നത്. 

ഔട്‌സ്‌പോക്കണ്‍ & മല്ലു സൈബര്‍ സോള്‍ജിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച മില്ല്യണ്‍ മാസ്‌ക്ബമാര്‍ച്ചില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുകയും, സജ്ജീകരണങ്ങള്‍ ഒരുക്കി സഹായിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഒപ്പം യഥാ സമയം വാര്‍ത്തകള്‍ നല്‍കി മികച്ച പിന്തുണ നല്‍കിയ ജനം ടിവി, മറുനാടന്‍ മലയാളിയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇങ്ങനെയാണ് പേജ് പോസ്റ്റിട്ടിരിക്കുന്നത്. ഐസിയു തുടങ്ങി പ്രമുഖ ട്രോള്‍ പേജുകളും ഗ്രൂപ്പുകളും ഒക്കെ ശ്രീജിത്തിനായി ക്യാമ്പയിന്‍ നടത്തിയിരുന്നു. തങ്ങള്‍ ക്യാമ്പയിന്‍ നടത്തിയതിന് ശേഷമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് എന്നും ഈ പേജ് അവകാശപ്പെടുന്നുണ്ട്. ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങളാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് എത്തിയത്. 

ശ്രീജിത്തിനെ കാണാന്‍ എത്തിയ സംഘങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരുന്ന മറ്റു സമരക്കാരുടെ പന്തലുകള്‍ നശിപ്പിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി