കേരളം

കായല്‍ കയ്യേറ്റം :  തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിക്കെതിരെ  മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കലക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാണ് പ്രധാന ആവശ്യം. വകുപ്പ് തല നടപടിയായ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്ന് ഹര്‍ജിയില്‍ തോമസ് ചാണ്ടി വാദിക്കുന്നു. 

ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍ ജസ്റ്റിസ് എ എം സാപ്രേ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സാപ്രേയുടെ ബെഞ്ചില്‍ നിന്നും കേസ് മാറ്റണമെന്ന് നേരത്തെ തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ആവശ്യം കോടതി രജിസ്ട്രി തള്ളിയതിനെ തുടര്‍ന്ന് ബഞ്ച് മാറ്റേണ്ടെന്നു വ്യക്തമാക്കി തോമസ് ചാണ്ടി വീണ്ടും കത്തു നല്‍കി. ഈ കത്തും കോടതിയുടെ പരിഗണനയിലാണ്.

അതിനിടെഅപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിപിഐ അംഗം ടി എന്‍ മുകുന്ദന്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ, കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടും മുകുന്ദന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി