കേരളം

ശ്രീജിവിന്റെ കസ്റ്റഡി മരണം: അമ്മ രമണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീജിവിന്റെകസ്റ്റഡി മരണത്തില്‍ സിബിഐ അന്വേണം ആവശ്യപ്പെട്ട് അമമ രമണിഹൈക്കോടതിയിയെ സമീപിച്ചു. കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് തടസമായ സ്‌റ്റേ നീക്കണമെന്നമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അനുകൂല നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ നിലപാട്.

കോടതിയില്‍ സര്‍ക്കാര്‍ പിന്തുണ മുഖ്യമന്ത്രിയും ശ്രീജിത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹര്‍ജി നല്‍കാനുള്ള തീരുമാനം.സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പൊലീസുകാര്‍ക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസമായ സ്റ്റേ നീക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ സമരം അവസാനിപ്പിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം.

സിബിഐ അേേന്വഷണ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് എംപിമാരായ കെസി വേണുഗോപാല്‍, ശശിതരൂര്‍, സുരേഷ് ഗോപി എന്നിവര്‍ ശ്രീജിത്തിനെ അറിയിച്ചിരുന്നു. സ്വന്തം നിലയില്‍ സിബിഐക്ക് പരാതി നല്‍കാനും ശ്രീജിത്തിനൊപ്പമുള്ളവര്‍ ആലോചിക്കുന്നുണ്ട്, സമരം 767 ദിവസം പിന്നിട്ടതോടെ സുഹൃത്തുക്കളും റിലേ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി