കേരളം

ഞാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടു; ആമിയില്‍ വീണ്ടും വിശദീകരണവുമായി കമല്‍

സമകാലിക മലയാളം ഡെസ്ക്

കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രം കുറച്ച് നാളുകളായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. വിദ്യാ ബാലനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടെന്ന് കമല്‍ വ്യക്തമാക്കി. അതിനുള്ള വിശദീകരണം താന്‍ നേരത്തെ നല്‍കിയിരുന്നെന്നും കമല്‍ പറഞ്ഞു. കമലിന്റെ അഭിപ്രായ പ്രകടനത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിദ്യാന്‍ ബാലന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ, വിവാദങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി കമല്‍ രംഗത്തെത്തിയിരിക്കുകയാണ്.  

മാധവിക്കുട്ടിയുടെ എന്റെ കഥയല്ല താന്‍ സിനിമയാക്കുന്നത് പകരം അവരുടെ യഥാര്‍ത്ഥ ജീവിതമാണ്. അതിനു മഞ്ജു വാര്യര്‍ തന്നെയാണ് ഉചിതം. ദയവായി തന്റെ വാക്കുകള്‍ സിനിമക്കെതിരെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കമല്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്താവനയാണ് വിവാദമായത്. സംഭവത്തില്‍ വിശദീകരണവുമായി കമല്‍ വീണ്ടും രംഗത്ത്.

ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നുവെന്നും കമല്‍ വിശദീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്