കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം; വിജിലന്‍സിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് അന്വേഷണസംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല. ഈ നീക്കം തോമസ് ചാണ്ടിയെ രക്ഷിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. 

വിജിലന്‍സിന്റെ കോട്ടയം യൂണിറ്റാണ് ചാണ്ടിക്കെതിരായ കേസില്‍ ത്വരിതാന്വേഷണം നടത്തിയത്. ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ആ ടീമിനെ പൂര്‍ണ്ണമായും മാറ്റി എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.

പുതിയ അന്വേഷണ സംഘത്തില്‍ പഴയ ടീമിലെ ആരെയും നിലനിര്‍ത്തിയിട്ടുമില്ല. യാതൊരു കാരണവും കൂടാതെ അന്വേഷണ സംഘത്തെ മാറ്റുന്നത് ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനാണെന്നേ കരുതാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി